23 December 2024, Monday
KSFE Galaxy Chits Banner 2

ബലൂണിൽ കാറ്റുനിറയ്ക്കാനുള്ള സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

Janayugom Webdesk
ഭോപ്പാൽ
January 2, 2022 1:02 pm

ബലൂണിൽ കാറ്റുനിറയ്ക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. പുതുവർഷാഘോഷത്തിനിടെയാണ് അപകടം.

ബലൂൺ വിൽപ്പനക്കാരന്റെ ചുറ്റും നിരവധി കുട്ടികളുണ്ടായിരുന്നു. പരിക്കേറ്റവരിൽ എട്ടുവയസുകാരന്റെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് അത്ര ഗുരുതര പരിക്കല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വലിയ സ്ഫോടനമാണ് നടന്നതെന്നും സമീപത്തെ മതിലിന് കേടുപാട് സംഭവിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സിലിണ്ടറിൽ ഹൈഡ്രജൻ വാതകം തെറ്റായി നിറച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

eng­lish sum­ma­ry; Five peo­ple, includ­ing three chil­dren, were injured when a bal­loon inflat­ed cylin­der exploded

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.