19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 1, 2023
September 28, 2023
September 28, 2023
June 4, 2023
June 3, 2023
June 2, 2023
June 1, 2023
February 22, 2023
December 20, 2022

ആർഎംപിഐ ദേശീയ സമ്മേളനത്തിന് പതാക ഉയര്‍ന്നു

Janayugom Webdesk
കോഴിക്കോട്
February 22, 2023 8:40 pm

റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് (ആര്‍എംപിഐ) രണ്ടാമത് ദേശീയ സമ്മേളനം വ്യാഴാഴ്ച കോഴിക്കോട് തുടങ്ങും. നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് പാർട്ടി ജനറൽ സെക്രട്ടറി മംഗത് റാം പസ് ല സമ്മേളനം ഉദ്ഘാടനം ചെയ്യും. എംസിപിഐ (യു) ജനറൽ സെക്രട്ടറി അശോക് ഓംകാർ, സിപിഐഎംഎൽ റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി പി ജെ. ജെയിംസ്, സിഎ പി ജനറൽ സെക്രട്ടറി സി പി ജോൺ തുടങ്ങിയവർ സംസാരിക്കും. 

26 വരെ നാലു ദിവസങ്ങളിലായാണ് സമ്മേളനം. പൊതുസമ്മേളന നഗരിയായ മുതലക്കുളം മൈതാനിയില്‍ സ്വാഗതസംഘം ചെയർമാൻ അഡ്വ. പി കുമാരൻ കുട്ടി പതാക ഉയർത്തി. ആർഎംപിഐ സംസ്ഥാന പ്രസിഡന്റ് ടി എൽ സന്തോഷിന്റെ നേതൃത്വത്തിൽ ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരൻ സ്മൃതിമണ്ഡപത്തിൽ നിന്നാണ് പതാക കൊണ്ടുവന്നത്.

Eng­lish Summary;Flag hoist­ed for RMPI Nation­al Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.