November 28, 2023 Tuesday

Related news

November 26, 2023
October 5, 2023
October 1, 2023
September 29, 2023
September 28, 2023
September 28, 2023
July 13, 2023
July 13, 2023
July 13, 2023
July 12, 2023

എഐഎസ്എഫ് ദേശീയ സമ്മേളനം സമാപിച്ചു

Janayugom Webdesk
ബെഗുസരായ്
October 1, 2023 10:38 pm

നാല് ദിവസങ്ങളിലായി നടന്നുവന്ന എഐഎസ്എഫ് ദേശീയ സമ്മേളനം സമാപിച്ചു. പ്രസിഡന്റായി വിക്കി മഹേശരി (പഞ്ചാബ്), ജനറല്‍ സെക്രട്ടറിയായി ദിനേഷ് ശ്രീരംഗരാജ് (തമിഴ്‌നാട്) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സംഘമിത്ര ജെന (ഒഡിഷ), അശോക് സ്റ്റാലിന്‍ (തെലങ്കാന), മഹേഷ് കുഞ്ചാം (ഛത്തീസ്ഗഢ്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും പി കബീര്‍ (കേരളം), ശിവ റെഡ്ഡി (ആന്ധ്രാപ്രദേശ്), അമീന്‍ ഹംസ (ബിഹാര്‍) എന്നിവര്‍ സെക്രട്ടറിമാരും വിരാഗ് (മഹാരാഷ്ട്ര) ട്രഷററുമാണ്. കേരളത്തില്‍ നിന്നും ദേശീയ എക്സിക്യൂട്ടീവിലേക്ക് ആര്‍ എസ്‌ രാഹുല്‍ രാജിനെയും ശ്രേയ രതീഷിനെയും ദേശീയ കൗണ്‍സിലിലേക്ക് എ അധിന്‍, ബിബിന്‍ എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു. 81 അംഗ ദേശീയ കൗണ്‍സിലിനെയാണ് സമ്മേളനം തെരഞ്ഞെടുത്തിരിക്കുന്നത്. 26 സംസ്ഥാനങ്ങളില്‍ നിന്നായി 520 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Summary:AISF Nation­al Con­fer­ence concluded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.