സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയുയർന്നു. പൊതുസമ്മേളന നഗറായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തി. പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സംഗമത്തിനു ശേഷമായിരുന്നു പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവൻ സ്‌മാരക ടൗൺഹാളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയരും.
പൊളിറ്റ്‌ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട് ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം.44 നിരീക്ഷകരും അതിഥികളും ഉള്‍പ്പെടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിന്റെ അവസാന ദിനമായ 9 ന് റെഡ് വോളൻ്റിയർ പരേഡും റാലിയും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.