23 December 2024, Monday
KSFE Galaxy Chits Banner 2

ഫ്ളോട്ടിംഗ് സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ഹരിപ്പാട്
April 21, 2022 6:05 pm

ആലപ്പുഴ: കായംകുളം താപനിലയത്തിൽ ഫ്ളോട്ടിംഗ് സോളാർ പ്ലാന്റ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പാരമ്പര്യേതര ഊർജ്ജ സ്രോതസുകളെ ആശ്രയിക്കുന്നതിൽ സംസ്ഥാന സർക്കാർ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 4909 ഇടങ്ങളിൽ നിന്നും 26.8 മെഗാ വാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ 192 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്റുകളിൽ നിന്നും ലഭിക്കുന്നു. കായംകുളം താപനിലയത്തിൽ എൽ എം ടി ഉപയോഗിച്ച് ഊർജം ഉല്പാദിപ്പിക്കണമെന്ന അധികൃതരുടെ ആവശ്യം മുഖ്യമന്ത്രിയുടെയും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻറെയും ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കായൽ പരപ്പിൽ 22 മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റാണ് ആദ്യ ഘട്ടത്തിൽ ഉദ്ഘാടനം ചെയ്തത്. 70 മെഗാവാട്ടിന്റെ രണ്ടാമത്തെ സൗരോർജ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ‍എ എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം എൽ എ, ഊർജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എൻ ടി പി സി ജനറൽ മാനേജർ എസ് കെ റാം, കെ എസ് ഇ ബി ചീഫ് എൻജിനീയർമാരായ എസ് ആർ ആനന്ദ്, ശശാങ്കൻ നായർ, ബി എച്ച് എൽ പ്രതിനിധികളായ എ ഡി ചൗധരി, പങ്കജ് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.