നൈജീരിയയിലെ അനംബ്ര സംസ്ഥാനത്ത് നദിയിൽ ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു. 85 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നദി കരകവിഞ്ഞിരിക്കുകയായിരുന്നു. കൂടാതെ അമിതഭാരം കയറ്റിയതും ദുരന്തത്തിന് കാരണമായതായി അധികൃതര്‍ അറിയിച്ചു. അതിനിടെ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായി ഞായറാഴ്ച അത്യാഹിത വിഭാഗം അറിയിച്ചു.നൈഗര്‍ നദിയാണ് കരകവിഞ്ഞത്.
പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാൻ അനമ്പ്ര സംസ്ഥാന ഗവർണർ ചാൾസ് സോളൂഡോ അഭ്യർത്ഥിച്ചു, അതേസമയം ദുരന്തബാധിതർക്ക് സർക്കാർ സഹായം നൽകുമെന്ന് കൂട്ടിച്ചേർത്തു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഞായറാഴ്ച പറഞ്ഞു.
English Summary: Floods in Nigeria: 76 de ad after boat capsizes
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.