ഓണാഘോഷ പരിപാടിയ്ക്കിടെ വിളംബിയ സദ്യ കഴിച്ച നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജിലെ ഓണാഘോഷ പരിപാടിക്കിടെ വിളംബിയ ഓണ സദ്യ കഴിച്ച എട്ടു വിദ്യാര്‍ഥികളെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിയലിലെ ചേനയില്‍ നിന്നുണ്ടായ അലര്‍ജിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ആദ്യ പന്തിയിൽ ഇരുന്ന് കഴിച്ച 75 വിദ്യാർത്ഥികളിൽ എട്ട് പേർക്കാണ് അലർജിയുടെ ലക്ഷണങ്ങൾ കണ്ടത്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
English Summary: Food posioning from onam sadya
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.