22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 25, 2024
November 23, 2024
November 12, 2024
November 10, 2024
October 28, 2024
October 18, 2024
October 14, 2024
October 13, 2024
September 27, 2024

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാക്കും; മന്ത്രി വീണാ ജോർജ്ജ്

Janayugom Webdesk
തിരുവനന്തപുരം
May 18, 2022 4:22 pm

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ/ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. സ്ഥാപനങ്ങൾ മൂന്ന് മാസത്തിനകം ഇവ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം. സ്ഥാപനങ്ങൾക്കെതി​രായ പരാതികൾ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകും. എഫ്എസ്എസ്എഐ മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടണം. അവർ മറ്റുള്ളവർക്ക് പരിശീലനം നൽകണം.

മഴക്കാലം കൂടി മുന്നിൽകണ്ട് ഭക്ഷ്യ സുരക്ഷ പരിശോധന കർശനമാക്കും. കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 283 കടകൾക്കെതിരെ നടപടിയെടുത്തു. 1075 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

ഓപറേഷൻ മത്സ്യയുടെ ഭാഗമായി 6597 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. പരിശോധന കർശനമാക്കിയതോടെ ചെക്ക് പോസ്റ്റുകൾ വഴി മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു.

ശർക്കരയിലെ മായം കണ്ടെത്താനായി ആവിഷ്കരിച്ച ഓപറേഷൻ ജാഗറിയുടെ ഭാഗമായി 707 സ്ഥാപനങ്ങൾ പരിശോധിച്ചു. അടപ്പിച്ച കടകൾ തുറക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കുകയും ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സമയബന്ധിതമായി പരിശോധന ഫലങ്ങൾ ലഭിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൃത്യമായ ഇടവേളകളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ വിശകലനം ചെയ്യണം. അസി. കമീഷണർമാർ ഇത് വിലയിരുത്തണം.

ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തിൽ വിശകലനം ചെയ്യണം. അവബോധ പരിപാടികൾ ശക്തമാക്കുകയും തുടർച്ചയായ പരിശോധനകൾ നടത്തുകയും വേണം. പരിശോധന സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

Eng­lish summary;Food safe­ty license will be made manda­to­ry in the state; Min­is­ter Veena George

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.