9 January 2025, Thursday
KSFE Galaxy Chits Banner 2

ചെറുകിട ഇടത്തരം സംരംഭകർക്ക് അഞ്ച് ശതമാനം പലിശയിൽ വായ്‌പ

Janayugom Webdesk
തിരുവനന്തപുരം
November 16, 2021 10:32 pm

ചെറുകിട ഇടത്തരം സംരംഭകർക്ക്‌ അഞ്ച് ശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്‌പ നൽകുന്ന പുതിയ സർക്കാർ പദ്ധതി സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി അവതരിപ്പിക്കുന്നു. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കിൽ അഞ്ച് വർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപയാണ് നീക്കി വെയ്ക്കുക. പദ്ധതിയിൽ മൂന്ന് ശതമാനം സബ്‌‌സിഡി കേരള സർക്കാരും രണ്ട് ശതമാനം സബ്‌സ്‌സിഡി കെഎഫ്‌സിയും നൽകും. വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ രജിസ്ട്രേഷൻ ഉണ്ടാവണം. മുഖ്യസംരംഭകന്റെ പ്രായം 50 വയസിൽ താഴെ ആയിരിക്കണം. പട്ടികജാതി- പട്ടികവർഗ്ഗ സംരംഭകർക്കും വനിതാ സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസുവരെയാണ്.

പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങൾ ആധുനികവത്കരിക്കാനും വായ്‌പ ലഭിക്കും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെയാണ് വായ്‌പ. പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്‌പ ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ, ഒരു കോടി രൂപ വരെ ഉള്ള വായ്‌പകൾ അ‍ഞ്ച് ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‌സിയുടെ സാധാരണ പലിശ നിരക്കിൽ ഉൾപ്പെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുക. 10 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും. പലിശ ഇളവ് അഞ്ച് വര്‍ഷത്തേക്കായിരിക്കും. തിരഞ്ഞെടുത്ത സംരംഭകർക്കായി കെഎഫ്‌സി പ്രത്യേക പരിശീലനവും തുടർ സേവനങ്ങളും ലഭ്യമാക്കും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു ഒരു കോടി രൂപ വരെയുള്ള വായ്‌പ 5.6 ശതമാനം നിരക്കിൽ ഈ പദ്ധതി മുഖേന ലഭ്യമാക്കും.

Eng­lish sum­ma­ry; For small and medi­um entrepreneursloan-at-5-interest

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.