21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024
October 13, 2024
October 7, 2024
October 6, 2024

വിദേശികൾക്ക് നേപ്പാൾ — ഇന്ത്യ ട്രെയിൻ യാത്ര അനുവദിക്കില്ല

Janayugom Webdesk
കാഠ്മണ്ഡു
November 20, 2021 8:27 pm

ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ റെയിൽ മാർഗം ഇന്ത്യയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് നേപ്പാൾ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തി കടന്നുള്ള റെയിൽവേ പ്രവർത്തനത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമ(എസ്‍പിഎ)ത്തിലാണ് ഈ തീരുമാനമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ മാസം ന്യൂഡൽഹിയിലാണ് നേപ്പാളും ഇന്ത്യയും എസ്‍പിഎ ഒപ്പുവച്ചത്. ഇന്ത്യയുടെ സുരക്ഷാ ആശങ്കയാണ് എസ്‍പി എ അന്തിമമാക്കാൻ ഇത്രയും സമയമെടുത്തതിന്റെ ഒരു കാരണം. നേപ്പാളും ഇന്ത്യയും അതിർത്തി പങ്കിടുന്നതിനാൽ, കുറ്റവാളികളും ഭീകരരും ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന ഇന്ത്യയുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് ഡയറക്ടർ ജനറൽ ദീപക് കുമാർ ഭട്ടാറായി പറഞ്ഞു. എസ്‍പിഎ അന്തിമമാക്കിയെങ്കിലും കുർത്ത‑ജയനഗർ റെയിൽവേ സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

ENGLISH SUMMARY:Foreigners will not be allowed to trav­el on the Nepal-India train
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.