ബിജെപിയ്ക്കെതിരെ തുറന്നടിച്ച് മുന്‍ ബിജെപി എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ബാബുൽ സുപ്രിയോ. കാവിപ്പട അണികളെ പരിശീലിപ്പിക്കുന്നത് ഭിന്നിപ്പും വിദ്വേഷവും വളര്‍ത്തുന്നതിനാണ്, അതിനാലാണ് താന്‍ ബിജെപി വിട്ടത് ബാബുൽ സുപ്രിയോ വെളിപ്പെടുത്തി. ബാലിഗഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ബാബുല്‍ സുപ്രിയോ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സുപ്രിയോ ബിജെപിയിൽ നിന്നും മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിലെത്തിയത്. കേന്ദ്രത്തിലെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു ടിഎംസിയിൽ ചേർന്നത്. പാർട്ടി മാറിയ തീരുമാനത്തിനെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാൾ ബിജെപിയുടെ ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് സുപ്രിയോ ട്വീറ്റ് ചെയ്തത്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയവുമായി പൊരുത്തപ്പെടാൻ സാധിക്കില്ലെന്നും ബാബുല്‍ കുറിച്ചു.
English Summary: Former BJP MP Babul Supriyo openly speaks of divisiveness and hatred
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.