27 December 2024, Friday
KSFE Galaxy Chits Banner 2

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു മുന്‍ ബ്രിട്ടീഷ് എംപിക്ക് അഞ്ചര വര്‍ഷം തടവുശിക്ഷ

Janayugom Webdesk
ലണ്ടന്‍
February 5, 2022 10:00 pm

ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ അംഗമായിരുന്ന പാകിസ്ഥാന്‍-ബ്രിട്ടീഷ് പൗരന്‍ നാസിര്‍ അഹ്മദിന് ലൈംഗിക പീഡനക്കേസില്‍ അഞ്ചര വര്‍ഷം തടവുശിക്ഷ. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയായ നാസിര്‍ അഹ്മദിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷിച്ചത്.

1970കളില്‍ ബ്രിട്ടനിലെ റോത്തര്‍ഹാമിലാണ് സംഭവം. കുറ്റം ചെയ്യുന്ന സമയത്ത് പ്രതിക്കും പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രതി ചെയ്ത കുറ്റം പീഡനത്തിന് ഇരയാക്കപ്പെട്ട കുട്ടികളുടെ ജീവിതത്തെ വലിയ രീതിയില്‍ മോശമായി ബാധിച്ചുവെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജസ്റ്റിസ് ലാവെന്‍ഡര്‍ പറഞ്ഞു.

1971നും 1974നുമിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും 11 വയസുള്ള ആണ്‍കുട്ടിയെയും നാസിര്‍ അഹ്മ‍ദ് രണ്ട് തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. 64കാരനായ നാസിര്‍ അഹ്മദിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം റോത്തര്‍ഹാം കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്.

1969ല്‍ ബ്രിട്ടനിലെത്തിയ നാസിര്‍ അഹ്മദിനെ 1998ല്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആണ് ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് നിയമിക്കുന്നത്. എന്നാല്‍ 2013ല്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പിന്നീട് ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് 2020ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നിന്നും ഇയാള്‍ രാജി വയ്ക്കുകയായിരുന്നു.

eng­lish sum­ma­ry; For­mer British MP sen­tenced to five-and-a-half years in prison for molest­ing minors

you may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.