22 January 2026, Thursday

Related news

January 1, 2026
November 26, 2025
November 25, 2025
October 20, 2025
October 18, 2025
September 7, 2025
May 28, 2025
May 25, 2025
May 23, 2025
May 15, 2025

കെ സുധാകരന്‍ പണത്തിനുവേണ്ടി എന്തും ചെയ്യുമെന്ന ആരോപണവുമായി മുന്‍ ഡ്രൈവര്‍

Janayugom Webdesk
തിരുവനന്തപുരം
June 26, 2023 5:22 pm

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ഗുരുതര ആരോപണമുന്നയിച്ച് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. പണം കിട്ടിയാല്‍ എന്തും ചെയ്യുെമെന്ന് പ്രശാന്ത് പറഞ്ഞു. വനം മന്ത്രിയായിരിക്കെ സുധാകരന്‍ ചന്ദനത്തൈലം കടത്തി. അക്കാലത്ത് സുധാകരിന്‍റെ ഡ്രൈവറായിരുന്ന ആള്‍ ഇക്കാര്യം തന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

സുധാകരന്‍റെ വരുമാന സ്രോതസുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നത് അദ്ദേഹത്തിന്‍റെ ശൈലിയാണെന്നും പ്രശാന്ത് ബാബു ആരോപിച്ചു.സുധാകരന്‍ ചന്ദനത്തൈലം കടത്തിയ കാര്യം അന്ന് താന്‍ എ.കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ എ.കെ ആന്റണി തയ്യാറായില്ല. അന്ന് താന്‍ നിരാശനായിരുന്നു.

1994 മുതല്‍ കെ സുധാകരനുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചതാണ്. കെ സുധാകരന്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നപ്പോള്‍ ആഘോഷിച്ചവരായിരുന്നു തങ്ങള്‍. സുധാകരന്‍ വന്നത് പാര്‍ട്ടിക്ക് ഉണര്‍വും ഉന്മേഷവും നല്‍കുമെന്ന് കരുതി. അദ്ദേഹത്തിന്റെ എല്ലാ വീക്ക്‌നെസ്സും താന്‍ പറയുന്നില്ല. 

എന്നാല്‍ പണം കിട്ടിയാല്‍ അദ്ദേഹം എന്തും ചെയ്യും. താന്‍ നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന സമയത്ത് 175 കോടിയുടെ അഴിമതിക്ക് സുധാകരന്‍ ശ്രമിച്ചു. അന്ന് മുഖ്യമന്ത്രിക്ക് താന്‍ പരാതി നല്‍കിയിരുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു.

Eng­lish Summary:

For­mer dri­ver accused K Sud­hakaran of doing any­thing for money

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.