ഒഡിഷയില്‍ കെക്കൂലിക്കേസില്‍ മുന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതിയാണ് 55 കാരനായ ധരണീധർ സ്വെയിന്‍ എന്ന ഐടി ഉദ്യോഗസ്ഥനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. പ്രത്യേക വിജിലൻസ് ജഡ്ജി എ കെ സാഹുവാണ് ശിക്ഷ വിധിച്ചത്. 5,000 രൂപ പിഴയും ചുമത്തി. പിഴയടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കേണ്ടിവരുമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സുരേന്ദ്ര നാഥ് പാണ്ഡ പറഞ്ഞു.
2016 സെപ്തംബർ 18 ന് വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് സ്വയിൻ 1000 രൂപ കൈക്കൂലിയായി ശങ്കർ പാണിഗ്രഹി എന്നയാളോട് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് ഇയാളെ വിജിലൻസ് സംഘം പിടികൂടുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2016 ഫെബ്രുവരി 17 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അതേ വർഷം ഒക്ടോബർ 27 ന് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
English Summary: Former Income Tax Department officer gets two years in jail for taking bribe
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.