27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 12, 2023
June 23, 2023
May 3, 2023
April 11, 2023
March 18, 2023
March 13, 2023
March 3, 2023
December 23, 2022
December 6, 2022
November 4, 2022

മയക്കുമരുന്ന് ഉപയോഗിച്ച യുവാക്കളെ കൈക്കൂലി വാങ്ങി വിട്ടയച്ചു; വീണ്ടും പിടിക്കപ്പെട്ട് യുവാക്കള്‍

Janayugom Webdesk
സുൽത്താൻബത്തേരി
May 3, 2023 11:29 pm

മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി വാഹനപരിശോധനക്കിടെ പിടിയിലായ യുവാക്കളെ വിട്ടയച്ചതായി ആരോപണം. തുടർന്ന് ഒരു കിലോമീറ്റർ മാറിയുള്ള മുത്തങ്ങ പൊലിസ് എയ്ഡ് പോസ്റ്റിൽ ഇവർ പിടിക്കപ്പെട്ടു. ഇതോടെയാണ് കൈക്കൂലിസംബന്ധമായ ആരോപണം പുറത്തായത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
കർണാടകയിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറിൽ വരുകയായിരുന്ന രണ്ട് യുവാക്കൾ ബുധനാഴ്ച രാവിലെയോടെ മുത്തങ്ങ പൊലിസ് എയിഡ് പോസ്റ്റിൽ പിടിയിലായത്. ഇവിരിൽ നിന്നും എംഡിഎംഎ വലിക്കാനുപയോഗിക്കുന്ന ഉപകരണം പരിശോധനക്കിടെ പൊലിസ് കണ്ടെടുത്തു. ഈ സമയം പൊലിസ് എയിഡ്‌പോസ്റ്റ് എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പായി എക്‌സൈസ് ചെക് പോസ്റ്റിലെ പരിശോധനയിൽ ഇത് പിടികൂടിയില്ലെയെന്നും എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യംചെയ്യലിലുമാണ് കൈക്കൂലി ആരോപണം യുവാക്കൾ പൊലിസിനോട് പറയുന്നത്.

തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റിൽ സ്ഥിരമായി നടക്കുന്ന വാഹന പരിശോധനക്കിടെ യുവാക്കളുടെ പക്കിൽനിന്നും എംഡിഎംഎ വലിക്കാനുപയോഗിക്കുന്ന ഉപകരണം എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. തുടർന്ന് കേസിൽപ്പെടുത്താതിരിക്കാൻ ഈസമയം എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ 8000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് യുവാക്കൾ പൊലിസിനോട് പരാതിപ്പെട്ടതയാണ് വിവരം. ഒരു പ്രിവന്റീവ് ഓഫീസറും രണ്ട് സിവിൽ എക്സൈസ് ഓഫീസർമാരുമാണ് ഈ സമയം അവിടെയുണ്ടായിരുന്നതെന്നുമാണ് യുവാക്കൾ മൊഴി നൽകിയിരിക്കുന്നതത്രേ. പണം വാങ്ങിയ ശേഷം മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണവും എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നിന്നും യുവാക്കൾക്ക് തിരിച്ചു നൽകിരുന്നുവെന്നും പറയപ്പെടുന്നു.

സംഭവത്തെ തുടർന്ന് പിടികൂടിയ യുവാക്കളെ സ്റ്റേഷനിലെത്തിച്ച് പൊലിസ് കേസെടുത്തു. വിവരം എക്സൈസിന്റെ ഉന്നതാധികാരികളെ പൊലിസ് അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വയനാട് ഡെപ്യൂട്ടി കമ്മീഷണർ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. പൊലിസ് കേസെടുത്ത് വിട്ടയച്ച യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴും എക്സൈസ് ചെക്പോസ്റ്റിൽ കൈക്കൂലി നൽകിയെന്ന മൊഴിയിൽ യുവാക്കൾ ഉറച്ചുനിൽക്കുകയാണ്. ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ കൈമാറിയതയാണ് വിവരം.

Eng­lish Sum­ma­ry: The police­men let the drug addicts go after tak­ing bribes

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.