14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ശ്രേയസിനായി ബാംഗ്ലൂര്‍ 20 കോടി മാറ്റിവച്ചിട്ടുണ്ട്

Janayugom Webdesk
ബംഗളുരു
February 2, 2022 10:03 pm

ഇത്തവണത്തെ മെഗാതാരലേലത്തില്‍ മികച്ച ഒരു നായകനെ മിക്ക ടീമുകള്‍ക്കും ആവശ്യമാണ്. ഈ ഒരു സാഹചര്യത്തില്‍ ശ്രേയസ് അയ്യരുടെ താരലേല വില ഉയരുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ശ്രേയസിനായി ബാംഗ്ലൂർ 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ലേലത്തിൽ ഏറ്റവുമധികം തുക ലഭിക്കുക ശ്രേയസിനാവുമെന്നും ചോപ്ര പറയുന്നു. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ ആര്‍സിബിക്ക് പുതിയ നായകനെ വേണം. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യന്‍ ശ്രേയസാണ്. വിരാട് കോലി ടീമില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തോട് പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്ന താരത്തെ വേണം നായകനാക്കാന്‍. അല്ലാത്ത പക്ഷം ടീമിനുള്ളിലെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കും. ഡേവിഡ് വാര്‍ണറെ കൊണ്ടുവരിക ആര്‍സിബിക്ക് എളുപ്പമാവില്ല. ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്ന ഫ്രാഞ്ചൈസിയാണ് ശ്രേയസ് അയ്യര്‍ നോക്കുന്നത്. കൊല്‍ക്കത്ത, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരുടെ റഡാറിലേക്കാണ് ഇതോടെ ശ്രേയസ് അയ്യര്‍ എത്തുന്നത്. മറ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ശ്രേയസിന് ഓഫറുകള്‍ ലഭിച്ചിരുന്നതായും എന്നാല്‍ അത് നോണ്‍ ക്യാപ്റ്റന്‍സി ആയതിനാല്‍ മുന്‍ ഡല്‍ഹി താരം തള്ളിയതായുമാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­mery :For­mer Indi­an crick­eter Aakash Chopra has said that Shreyas Iyer’s star prices will go up
you may also like this video

<iframe width=“560” height=“315” src=“https://www.youtube.com/embed/BLlxtp3AOwA” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.