മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വനികുമാർ പാർട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഏറെ ചിന്തിച്ചാണ് പാർട്ടി വിടാൻ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 46 വർഷമായി കോണ്‍ഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു. സമകാലിക സംഭവങ്ങളും തന്റെ മാന്യതയും കണക്കിലെടുത്ത് പാർട്ടി പുറത്ത് നിന്ന് രാജ്യത്തിന് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്ന അദ്ദേഹം പഞ്ചാബിൽ നിന്നും രാജ്യസഭാ എംപിയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കേ മുതിർന്ന നേതാവിന്റെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
english summary;Former Union Minister Ashwini Kumar has left from Congress
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.