ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കിരീടധാരണം. ചാമ്പ്യനെ നിശ്ചയിക്കുന്ന അബുദാബി ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പനും മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനും തമ്മിലാണ് ഇഞ്ചോടിഞ്ച് മത്സരം. കിരീടത്തിനായുളള പോരാട്ടത്തില്‍ ഹാമില്‍ട്ടനും വെര്‍സ്റ്റൊപ്പനും 369.5 പോയിന്റ് വീതമാണുള്ളത്. ഫോര്‍മുല വണ്ണിന്റെ ചരിത്രത്തില്‍ 47 വര്‍ഷത്തിന് ശേഷമാണ് അവസാന റേസിന് മുമ്പ് രണ്ടുപേര്‍ ഒരേ പോയിന്റില്‍ എത്തിനില്‍ക്കുന്നത്. സാക്ഷാല്‍ മൈക്കല്‍ ഷൂമാക്കറെ കടത്തിവെട്ടി കരിയറിലെ എട്ടാമത്തെ കിരീടമാണ് ഹാമില്‍ട്ടണ്‍ സ്വപ്നം കാണുന്നത്. മെഴ്സിഡസിന്റെയും ഹാമില്‍ട്ടണിന്റെയും ആധിപത്യത്തിന് അന്ത്യം കുറിക്കുകയാണ് വെര്‍സ്റ്റാപ്പന്റെ ലക്ഷ്യം.
ഇത്തവണ മറ്റ് എതിരാളികളെല്ലാം ബഹുദൂരം പിന്നിലായിരുന്നു. മൂന്നാം സ്ഥാനത്തുളള മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസിന് 218 പോയിന്റാണ് നേടാനായത്. റെഡ് ബുള്ളിന്റെ സെര്‍ജിയോ പെരസ് 190 പോയിന്റ് നേടി നാലാം സ്ഥാനത്തുണ്ട്. ഫെരാരിയുടെ ചാള്‍സ് ലെക്ലര്‍ക്ക് 158 പോയിന്റോടെ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹാമില്‍ട്ടനും വെര്‍സ്റ്റാപ്പനും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. ഇതോടെ കിരീടപോരാട്ടത്തിന് കൂടുതല്‍ വാശിയേറുമെന്നാണ് വിലയിരുത്തല്‍. ഏറെനാള്‍ രണ്ടാംസ്ഥാനത്ത് നിന്ന ശേഷം തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍ഡ് പ്രീ സ്വന്തമാക്കിയാണ് ഹാമില്‍ട്ടണ്‍ കിരീടപോരാട്ടത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്.
ബ്രസീല്‍, ഖത്തര്‍, സൗദി അറേബ്യ ഗ്രാന്‍ഡ് പ്രീകളിലാണ് ഹാമില്‍ട്ടണ്‍ വെര്‍സ്റ്റാപ്പനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്. ഇതിഹാസതാരം കിമി റൈക്കോണന്‍ അബുദാബിയിലെ റേസിന് ശേഷം ട്രാക്കിനോട് വിടപറയുകയും ചെയ്യും.
english summary ;Formula One Championship on today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.