25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

മോഡലിനെ മയക്കുമരുന്ന് നല്‍കി തടവില്‍ പാര്‍പ്പിച്ച്‌ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
December 6, 2021 4:10 pm

കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി തടവില്‍ പാര്‍പ്പിച്ച്‌ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാര്‍ (33) , ലോഡ്ജ് ഉടമ ക്രിസ്റ്റീന, ഷെമീര്‍, അജ്മല്‍ എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഇരുപത്തേഴുകാരിയുടെ പരാതിയിലാണ് നടപടി. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം.

കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മുന്‍പരിചയക്കാരനായ സലിംകുമാറാണ് ഇടച്ചിറയിലെ ലോഡ്ജില്‍ താമസസൗകര്യമൊരുക്കിയത്. ലോഡ്ജ് ഉടമ ക്രിസ്റ്റീനയുടെ സഹായത്തോടെ അവിടെവച്ച്‌ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി സലിംകുമാര്‍, ഷെമീര്‍, അജ്മല്‍ എന്നിവര്‍ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

eng­lish sum­ma­ry; Four arrest­ed in drug gang-rape case

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.