കര്‍ണാടകയിലെ ടോള്‍ പ്ലാസയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശിശൂര്‍ ടോള്‍ പ്ലാസയിലാണ് സംഭവം. ആംബുലന്‍സില്‍ രോഗിയും രണ്ട് അറ്റന്‍ഡര്‍മാരും ടോല്‍ ബൂത്തിലെ ജീവനക്കാരനുമാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. റോഡിലെ വെള്ളത്തില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ആംബുലന്‍സ് ടോള്‍ ബൂത്ത് ക്യാമ്പിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
Horrific accident of Ambulance at Shirur toll plaza near #Kundapur just now @dp_satish @prakash_TNIE @Lolita_TNIE @BoskyKhanna pic.twitter.com/b9HEknGVRx
— Dr Durgaprasad Hegde (@DpHegde) July 20, 2022
ദൂരെ നിന്ന് ആംബുലൻസ് വരുന്നതു കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ നീക്കം ചെയ്യുന്നത് കാണാന്‍ കഴിയും. ആംബുലൻസ് എത്തുന്നതിനു തൊട്ടുമുൻപ് രണ്ട് ബാരിക്കേഡുകൾ ഒരു ഉദ്യോഗസ്ഥൻ നീക്കം ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥൻ മൂന്നാമത്തെ ബാരിക്കേഡ് നീക്കം ചെയ്യുന്നതിനിടെയാണ് ആംബുലൻസ് ഇടിച്ച് തെറിപ്പിക്കുന്നത്.
English Summary:Four die as ambulance slips in water; CCTV footage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.