കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നു. നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗുരു കൃപാ ബോട്ടിലെ ടി ടി. നിജു, ടി ടി ശൈലേഷ്, ടി ടി സന്തോഷ്, ടി ടി പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നിജുവിന്റെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നലേക്കുകയായിരുന്നു. തണ്ണീംമുഖത്ത് വലിയപുരയില്‍ ടി വി രഞ്ജിത്തിന്റെതാണ് ബോട്ട്. ഇടിമിന്നലില്‍ വഞ്ചിയിലെ ജി ടി എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയുംകത്തിനശിച്ചു.
English Summary: four fisherman from kozhikode injured by lightning strikes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.