10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 4, 2025
January 3, 2025
January 1, 2025

ബംഗളുരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

Janayugom Webdesk
ബംഗളുരു
January 8, 2022 4:01 pm

ബംഗളുരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ നൈസ്‌ റോഡിന്‌ സമീപമായിരുന്നു  അപകടം നടന്നത്. മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു.

കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ , ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദർശ്, കൊച്ചി തമ്മനം സ്വദേശി കെ ശിൽപ, എന്നിവരാണ് മരിച്ചത്. ഇതേ കാറിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ കൂടി തിരിച്ചറിയാനുണ്ട്.

മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. കാർ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്നാണ്‌ അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്‌.

eng­lish sum­ma­ry; Four killed in Ban­ga­lore road accident

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.