15 December 2025, Monday

Related news

November 27, 2025
November 22, 2025
October 6, 2025
May 25, 2025
March 16, 2025
March 5, 2025
February 15, 2025
February 11, 2025
February 9, 2025
January 7, 2025

തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റുു

Janayugom Webdesk
നെടുങ്കണ്ടം
February 3, 2023 8:29 pm

തെരുവ്‌നായ ശല്യത്തില്‍ പെറുതിമുട്ടി കട്ടപ്പന നിവാസികള്‍. നിര്‍മ്മലാ സിറ്റി പള്ളിപ്പടി മേഖലയില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും കടിയേറ്റു. പ്രദേശവാസികളായ കല്ലുമാലില്‍ ചിന്നമ്മ, കുന്നേല്‍ മേരി, മുതുപ്ലാക്കല്‍ ബാബു, തഴയ്ക്കല്‍ സണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നാല് പേരും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അടുക്കളയില്‍ കയറിയാണ് നായ ചിന്നമ്മയെ ആക്രമിച്ചത്. ഇവര്‍ക്ക് ഇരു കാലുകളിലും കടിയേറ്റു. പറമ്പില്‍ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യില്‍ നായ കടിച്ചത്. വീടിന് മുന്‍പില്‍ നില്‍ക്കുകയായിരുന്ന ബാബുവിന്റെ കാലിനാണ് നായ ആക്രമിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്ത് വെച്ചും നായ കടിച്ചു. ഇയാളുടെ തുടയുടെ ഭാഗത്ത് സാരമായ പരിക്കേറ്റു ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ശേഷം അര മണിക്കൂര്‍ സമയത്തിനിടെയാണ് നായ ആളുകളെ ആക്രമിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഹൈറേഞ്ചില്‍ പത്തോളം പേരെയാണ് തെരുവ് നായ ആക്രമിച്ചത്. കാഞ്ചിയാര്‍ മേഖലയില്‍ മാത്രം ആറ് പേരെ നായ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മലാസിറ്റിയിലും തെരുവ് നായ്ക്കള്‍ ഭീതി പരത്തി വിലസുന്നത്.

Eng­lish Sum­ma­ry: Four per­sons seri­ous­ly injured in stray dog attack

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.