തൃശൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തൃശൂര്‍ പുത്തൂരിലാണ് സംഭവം. കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ് പൂങ്കുന്നം സ്വദേശിയായ നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടമുണ്ടായത്. അബിജോണ്‍ തൃശൂല്‍ സെന്റ് അലോഷ്യസ് കോളജിലെയും മറ്റ് മൂന്ന പേരും സെന്റ് തോമസ് കോളജിലെയും ബിരുദ വിദ്യാര്‍ഥികളാണ്.
ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.
മറ്റൊരു കോളേജില്‍ നിന്നെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇവര്‍ മുങ്ങിത്താഴുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒല്ലൂര്‍ പോലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സ്കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് നാല് പേരെയും കണ്ടെത്തിയത്. കരക്കു കയറ്റിയ നാല് പേര്‍ക്കും ഫയര്‍ഫോഴ്സ് സി.പി.ആര്‍ ഉള്‍പ്പടെ നല്‍കിയെങ്കിലും മരണപ്പെട്ടിരുന്നു. നാലു പേരുടേയും മൃതദേഹങ്ങള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
English Summary: Four students died after being washed away in Thrissur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.