27 February 2026, Friday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

പെരുമ്പാവൂരിൽ മാലിന്യ കുഴിയിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
പെരുമ്പാവൂര്‍
February 10, 2023 6:59 pm

പെരുമ്പാവൂരിൽ മാലിന്യ കുഴിയിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പാടം സ്വദേശി ശിഹാബിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ വീണാണ് കുട്ടി മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ നാലു വയസ്സുള്ള മകൾ അസ്മിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

കുട്ടിയുടെ അമ്മ ഹുനൂബ ജോലി ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അതേസമയം കുട്ടി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് നടപടിയെടുത്തു. അപകടകരമായ കുഴി മൂടാതിരുന്ന നോപ്ലൈവുഡ് കമ്പനി അടച്ചു പൂട്ടാന്‍ വെങ്ങോല പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. പഴയ കിണറാണ് കമ്പിനി മാലിന്യക്കുഴിയായി ഉപയോഗിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.