24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 15, 2024
October 1, 2024
July 19, 2024
May 21, 2024
March 5, 2024
February 23, 2024
January 11, 2024
November 23, 2023
September 20, 2023

ഗൂഗിളിനും ഫേസ്ബുക്കിനും വന്‍തുക പിഴയിട്ട് ഫ്രാന്‍സ്

Janayugom Webdesk
പാരിസ്
January 7, 2022 7:52 pm

കുക്കീസ് ഉപയോഗത്തില്‍ നിബന്ധനകള്‍ പാലിക്കാതിരുന്നതിന് ഫേസ്ബുക്കിനും ഗൂഗിളിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഫേ​സ്​​ബു​ക്കി​ന്​ 210 ദ​ശ​ല​ക്ഷം യൂ​റോ​യും ഗൂ​ഗിളി​ന്​ 150 ദശലക്ഷം യൂ​റോ​യുമാ​ണ്​ പി​ഴ. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ന്റ​ര്‍നെ​റ്റ് ഉ​പ​യോ​ഗം പി​ന്തു​ട​രു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കു​ക്കീ​സ് വേ​ണ്ടെ​ന്നു​വെ​ക്കാ​നു​ള്ള ന​ട​പ​ടി സ​ങ്കീ​ര്‍ണ​മാ​ക്കി​യതിനാണ് ഇരു കമ്പനികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. 

ഗൂഗിളിനും ആമസോണിലും സെര്‍ച്ച് ചെയ്യുന്നവയുടെ പരസ്യങ്ങള്‍ മറ്റ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് കുക്കീസ് മൂലമാണ്. ഇ​ത് വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ല്‍ ഒ​രാ​ളു​ടെ സെ​ര്‍ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ക്കീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​വ​രി​ല്‍ നി​ന്ന് മു​ന്‍കൂ​ര്‍ സ​മ്മ​തം വാ​ങ്ങ​ണ​മെ​ന്നാ​ണ് യൂ​റോ​പ്പി​ലെ സ്വ​കാ​ര്യ​ത നിയമം. 

ഫ്രാ​ന്‍സി​ലെ സ്വ​കാ​ര്യ​ത പാ​ല​ന ഏ​ജ​ന്‍സി​യാ​യ സിഎ​ന്‍ഐഎ​ല്ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ര്‍ശ​ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. തു​ട​ർ​ന്ന്​ കു​ക്കീ​സി​ന് അ​നു​മ​തി ന​ല്‍കു​ന്ന പ്ര​ക്രി​യ ഒ​റ്റ ക്ലി​ക്കി​ല്‍ എ​ളു​പ്പ​മാ​ക്കു​ക​യും അ​തു വേ​ണ്ടെ​ന്നു വെ​ക്കു​ന്ന ന​ട​പ​ടി സ​ങ്കീ​ര്‍ണ​മാ​ക്കു​ക​യും ചെ​യ്ത​താ​ണ് അ​ധി​കൃ​ത​രെ പ്ര​കോ​പി​പ്പി​ച്ച​ത്. നിശ്ചിത സമയത്തിനുള്ളില്‍ ഇത് പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ പിഴ നല്‍കേണ്ടിവരുമെന്നും കോടതി അറിയിച്ചു. 

ENGLISH SUMMARY:France fines Google and Facebook
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.