റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റും, ജില്ലാ അന്ധതാ നിയന്ത്രണ സമിതിയും, ജില്ലയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഹാളിൽ നടന്ന ക്യാമ്പ് എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു. റോട്ടറി ഭാരവാഹികളായ റോണി മാത്യു, ഡോ. ടിജോ അലക്സ്, ഡോ. അജി, പിവി മാത്യു, ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.