
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് ഇന്ന് മുതൽ വിതരണംചെയ്യും. സംസ്ഥാനതല വിതരണോദ്‌ഘാടനം രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സൗജന്യ ഓണക്കിറ്റ് മഞ്ഞ കാർഡുടമകൾക്കാണ് ലഭിക്കുന്നത്. സെപ്‌തംബർ നാലുവരെ കിറ്റ് വാങ്ങാം.
ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉണ്ടാകും. ഒരു കിലോ പഞ്ചസാര, വെളിച്ചെണ്ണ അര ലിറ്റർ, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം,തുവരപ്പരിപ്പ് 250 ഗ്രാം, നെയ്യ് 50 എംഎൽ,250 ഗ്രാം തേയില, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തുന്ന സാധനങ്ങൾ. ആറ് ലക്ഷത്തിലധികം മഞ്ഞ കാർഡുകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്ക് കിറ്റ് വിതരണം റേഷൻകട വഴിയാകും. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റ് ലഭിക്കും. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് എന്ന നിലയിലാണ് നൽകാൻ ഉദ്ദേശിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.