22 January 2026, Thursday

Related news

January 22, 2026
January 17, 2026
March 18, 2025
March 18, 2025
March 16, 2025
December 4, 2024
November 19, 2024
October 28, 2024
September 9, 2024
July 14, 2024

സ്വതന്ത്രവ്യാപാര കരാ‍ര്‍ : ക്ഷീരമേഖയില്‍ ന്യൂസിലന്‍ഡിന് വഴി തുറന്നു കൊടുത്ത് ബിജെപി സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2025 11:00 am

സ്വതന്ത്രവ്യാപര കരാറിന്റെ ഭാഗമായി ഇന്ത്യന്‍ വിപണി ന്യൂസിലന്‍ഡിന്റെ ക്ഷീരോല്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കാമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി.ഇന്ത്യ സന്ദ‍ര്‍ശനത്തിനെത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫറ്‍ ലക്സനുമായി നടത്തിയ ഉഭയക്ഷി ചര്‍ച്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യന്‍ ക്ഷീരകര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനം .ക്ഷീരോൽപ്പന്നങ്ങൾ ന്യൂസിലൻഡിൽനിന്ന്‌ ഇന്ത്യയിലേയ്‌ക്ക്‌ ഒഴുകിയാൽ ആഭ്യന്തര കർഷകരുടെയും സഹകരണ സംഘങ്ങളുടെയും നിലനിൽപ്പ്‌ അപകടത്തിലാകും.

പൂർണമായും യന്ത്രവൽക്കരിക്കപ്പെട്ട ന്യൂസിലൻഡിലെ ക്ഷീരവ്യവസായത്തോട്‌ മത്സരിക്കാൻ ഇന്ത്യൻ കർഷകർക്കാവില്ല. വരുമാനമിടിയുന്നത്‌ ചെറുകിട- ഇടത്തരം കർഷകരെയും സംഘങ്ങളെയും കടക്കെണിയിലേയ്‌ക്ക്‌ തള്ളിവിടുമെന്ന ആശങ്കയും ശക്തം. ഭക്ഷ്യ സംസ്‌കരണം, മരുന്നുകൾ തുടങ്ങി എല്ലാ മേഖലയിലും പരസ്‌പരം പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകൾ ആരംഭിച്ചതായും സംയുക്ത പ്രസ്‌താവനയിൽ നേതാക്കൾ പറഞ്ഞു.

പ്രതിരോധം, കസ്റ്റംസ്‌, ഹോർട്ടികൾച്ചർ, വനവൽക്കരണം, വിദ്യാഭ്യാസം, കായികം മേഖലകളില്‍ കരാറുകളിൽ ഒപ്പിട്ടു. പ്രൊഫഷണലുകളുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും കൈമാറ്റവും പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയാൻ ഇന്ത്യയും ന്യൂസിലന്‍ഡും കരാറുണ്ടാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി . സുരക്ഷ, പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇന്തോ–-പസിഫിക്‌ മേഖലയിൽ ഇന്ത്യക്ക്‌ നിർണായകമായ സ്ഥാനമുണ്ടെന്ന്‌ ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ പറഞ്ഞു. ഈ മേഖലയുടെ സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കുന്നതിൽ ഇന്ത്യയ്‌ക്ക്‌ വലിയ പങ്ക്‌ വഹിക്കാനാകും റയ്‌സീന ഡയലോഗ്‌ 2025 ന്റെ ഭാഗമായുള്ള പ്രഭാഷണത്തിൽ ലക്‌സൻ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.