ബിബിസിയെയും ചാനലിന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെയും പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ. ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് യുകെയുടെ പ്രതികരണം. യുകെ പാർലമെന്റിൽ കോമൺവെൽത്ത് ആന്റ് ഡെലപ്മെന്റ് മന്ത്രിയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകിയത്.
ബിബിസി ഓഫിസിൽ നടത്തിയ ആദായ നികുതി റെയ്ഡിൽ പ്രതികരിക്കാനില്ലെന്നും അതേസമയം മാധ്യമസ്വാതന്ത്ര്യം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പാർലമെന്ററി അണ്ടർ സെക്രട്ടറി ഡേവിഡ് റൂട്ട്‍ലി പറഞ്ഞു. ഞങ്ങൾ ബിബിസിക്കൊപ്പം നിൽക്കും. അവർക്ക് ഫണ്ട് നൽകും. ബിബിസി എഡിറ്റോറിയലിന് സ്വാതന്ത്ര്യം വേണമെന്നും റൂട്ട്‍ലി പറഞ്ഞു. ബിബിസി സർക്കാരിനെ വിമർശിക്കാറുണ്ട്. പ്രതിപക്ഷത്തെയും വിമർശിക്കുന്നു.
ചാനലിനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് ഇന്ത്യയുൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ അയർലൻഡിൽ നിന്നുള്ള എംപി ജിം ഷാനോനാണ് ബിബിസിയെ കുറിച്ച് ചോദ്യം ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് ബിബിസിക്കെതിരെ നടപടിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
English Summary;Freedom of the press is important; British Government in support of the BBC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.