കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹിന്ദു, മുസ്‌ലിം, കൃസ്ത്യന്‍ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ഇഫ്താര്‍ സംഗമം മാനവ മൈത്രിയുടെ വിളംബരമായി. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും വസുധൈവ കുടുംബകം എന്ന മഹത്തായ ആശയത്തിന്റെ പ്രയോക്താക്കളാണ് ഇന്ത്യക്കാരെന്നും മനസ്സുകളെ വിഭജിക്കുകയും അപരവത്ക്കരിക്കുകയും ചെയ്യുന്നതിന് പകരം അത് കൂട്ടിച്ചേര്‍ക്കാനുള്ള കൂട്ടായ്മയാണ് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോഓപറേഷനെന്നും കൗണ്‍സിലിന്റെ പ്രധാന വക്താവും ആതിഥേയനുമായ ഡോ. പി മുഹമ്മദാലി (ഗള്‍ഫാര്‍) പറഞ്ഞു. മതസമൂഹങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും സൗഹൃദ സംഗമങ്ങള്‍ക്കും കൗണ്‍സില്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടുന്നതിന് ആവശ്യം വിവിധ സമൂഹങ്ങളുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗമത്തില്‍ പങ്കെടുത്ത് ഹരിപ്രസാദ് സ്വാമിജി, ഫാ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഫാ. ജേക്കബ് പാലക്കാപള്ളി, സ്വാമി അസ്പര്‍ശാനന്ദ, ഡോ. യോഹന്നാന്‍ മാര്‍ ദിയസ് കോറസ്, ഡോ. ഹുസൈന്‍ മടവൂര്‍, എം ഐ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. മാനവിക ഐക്യത്തിന് സൗഹൃദം പൂത്തുലയണമെന്നും ഭിന്നിപ്പിന്റെ വിത്തുപാകുന്നവര്‍ക്കെതിരെ ഒന്നിച്ചണിനിരക്കണമെന്നും സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും അന്തരീക്ഷം തിരിച്ചുവരണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് മതനേതാക്കള്‍ ഒരു വേദിയില്‍ അണിനിരന്നത് ശ്രദ്ധേയമായി. മുഹമ്മദ് ഫൈസി ഓണംപള്ളി റമദാന്‍ സന്ദേശം നല്കി. പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ സമാപന പ്രസംഗം നടത്തി. സി എച്ച് അബ്ദുല്‍ റഹീം അതിഥികളെ പരിചയപ്പെടുത്തി. അഡ്വ. മുഹമ്മദ് ഷാ സദസ്സിന് നന്ദി രേഖപ്പെടുത്തി. സമൂഹത്തിലെ ഒട്ടനവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.
ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ്, ജസ്റ്റിസ് പി കെ ശംസുദ്ദീന്‍, ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദ് അലി ശിഹാബ് തങ്ങള്‍, എം ആരിഫ് എം പി, ടി ജെ വിനോദ് എം എല്‍ എ, അന്‍വര്‍ സാദത്ത് എം എല്‍ എ, നജീബ് കാന്തപുരം എം എല്‍ എ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമനിക്ക് പ്രസന്റേഷന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സീ ഫുഡ് അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് നൈനാന്‍, മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു, രാഹുല്‍ ഈശ്വര്‍, മേജര്‍ രവി, പി വിജയന്‍ ഐ പി എസ്, മുഹമ്മദ് ഹനീഷ് ഐ എ എസ്, അഡ്വ. അജയ്, അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍, കെ വി അബ്ദുല്‍ അസീസ് (സ്‌കൈലൈന്‍), നവാസ് മീരാന്‍ (ഈസ്റ്റേണ്‍), സി പി കുഞ്ഞിമുഹമ്മദ് (കെ ആര്‍ എസ്), ഡോ. എന്‍ എം ഷറഫുദ്ദീന്‍ (ഇന്തോ മിഡില്‍ ഈസ്റ്റ് ചേംബര്‍) തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മുഹമ്മദ് ബാബു സേട്ട്, അബ്ദുല്‍ മജീദ് സ്വലാഹി, സലാഹുദ്ദീന്‍ മദനി, പി മുജീബ് റഹ്മാന്‍, ഷിഹാബ് പൂക്കോട്ടൂര്‍, അബൂബക്കര്‍ ഫാറൂഖി, പി ഉണ്ണീന്‍, അ്ഡ്വ. പി കെ അബൂബക്കര്‍, റിയാസ് അഹമ്മദ് സേട്ട്, ഇസ്മാഈല്‍ സഖാഫി തുടങ്ങിയ മുസ്‌ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
English Summary: Friendly reunion calling for maintaining brotherhood
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.