23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

യുദ്ധഭൂമിയിൽ നിന്നും നാടിന്റെ കരുതലിലേക്ക്

Janayugom Webdesk
കോട്ടയം
February 28, 2022 9:46 pm

ഉക്രെയ്‍നിലെ യുദ്ധഭൂമിയിൽനിന്നും നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് വൈക്കം കുലശേഖരമംഗലം മാപ്പിളത്തറ വീട്ടിൽ ശ്രീകൃഷ്ണ ഷാജി. ഷെർണി വിറ്റ്സിയിലെ ബുക്കോദിനേൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ശ്രീകൃഷ്ണ. നാട്ടിലേക്ക് വരുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമാണ് ഉക്രെയ്‍നില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

സുഹൃത്തുക്കൾ പഠിക്കുന്ന കാർകീവ്, കീവ്, സെൻട്രൽ സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഏറെ ദുരിതമാണ് നേരിടുന്നത്. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ശ്രീകൃഷ്ണ പറഞ്ഞു.

നാട്ടിലേക്കെത്താൻ ആകുമോയെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഇന്ത്യൻ എംബസി ഇടപെട്ടത്. ഉടൻ തന്നെ റൊമാനിയയിലെ രക്ഷാദൗത്യം നടക്കുന്ന സ്ഥലത്തേയ്ക്ക് ശ്രീകൃഷ്ണയും മറ്റ് വിദ്യാർഥിനികളും 25ന് പുറപ്പെട്ടെങ്കിലും കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് വിമാനത്താവളത്തില്‍ എത്തിയത്.

അവിടെനിന്നും 26ന് വിമാനത്തിൽ മുംബൈയിലും ഡൽഹി വഴി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെടുമ്പാശേരി വിമാനത്താവളത്തിലും എത്തി. ശ്രീകൃഷ്ണ ഉൾപ്പെടെ ഏഴ് മലയാളി വിദ്യാർത്ഥികളാണ് കൊച്ചിയിലെത്തിയത്. ഐലന്റിലെ ജീവനക്കാരനായ പിതാവ് ഷാജിയും മാതാവ് വിജിയും സഹോദരി ശ്രീലക്ഷ്മിയും വിമാനത്താവളത്തിൽ എത്തിയിരുന്നു.

eng­lish sum­ma­ry; From the bat­tle­field to the care of the country

you may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.