22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
September 13, 2023
July 2, 2023
April 7, 2023

ശ്രീലങ്കയില്‍ ഇന്ധനം തീര്‍ന്നു

Janayugom Webdesk
June 28, 2022 9:28 pm

ശ്രീലങ്കയില്‍ ഇന്ധനം തീര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന ലഭ്യത കുറഞ്ഞതോടെ രണ്ടാഴ്ചത്തേയ്ക്ക് ഇന്ധന വില്‍പന നിര്‍ത്തിവച്ചതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അവശ്യസേവനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ ഇന്ധനവിതരണം നടത്തുക. ജൂലൈ പത്തുവരെ അവശ്യസേവനങ്ങള്‍ക്ക് വേണ്ടി മാത്രം ഇന്ധനം വിതരണം ചെയ്യാന്‍ കാബിനറ്റ് തീരുമാനിച്ചതായി കാബിനറ്റ് വക്താവ് ബന്‍ഡൂല ഗുണനവര്‍ധന്‍ പറഞ്ഞു. ആരോഗ്യ മേഖല, ഭക്ഷണ വിതരണം, കൃഷി തുടങ്ങിയവയ്ക്ക് മാത്രമാണ് ഇന്ധനം അനുവദിക്കുക. റെയില്‍ , ബസ് സേവനങ്ങള്‍ തടസപ്പെടില്ല. 

പൊതു-സ്വകാര്യ മേഖല ഭാഗീകമായി അടച്ചിടാനും അടുത്തമാസം പത്തുവരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അതേസമയം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ കമ്പനികൾക്ക് രാജ്യത്ത് ഇന്ധനം ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുവദിക്കുമെന്ന് ശ്രീലങ്കൻ വൈദ്യുത- ഊർജ മന്ത്രി കാഞ്ചന വിജശേഖര അറിയിച്ചു. ഊർജ ഇടപാടുകൾ സംബന്ധിച്ച ചർച്ചകൾക്കായി മന്ത്രി ഖത്തറിലേക്ക് പോകാനിരിക്കെയാണ് തീരുമാനം.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്ന് പോകുന്നത്. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നീ അവശ്യ സാധനങ്ങളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്. സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബങ്കറിങ് കമ്പനികൾക്ക് വിമാന ഇന്ധനം ഇറക്കുമതി ചെയ്യാൻ മന്ത്രിസഭ അനുമതി നൽകി. ഇന്ധനക്ഷാമം മൂലം വിമാന സർവീസുകൾ തടസപ്പെടാതിരിക്കാനാണ് മന്ത്രിസഭാ തീരുമാനം. 

Eng­lish Summary:Fuel ran out in Sri Lanka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.