23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 17, 2024
August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024
April 7, 2024
April 7, 2024
April 6, 2024

താലിബാന്‍ മാതൃകയില്‍ മതമൗലികവാദം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ: കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനും നിര്‍ദ്ദേശം
Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2022 3:31 pm

താലിബാന്‍ മാതൃകയില്‍ മതമൗലികവാദത്തിന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കേരളത്തിലെത്തിച്ച് പരിശീലനം നടത്തിയെന്നും എന്‍ഐഎ ആരോപിക്കുന്നുണ്ട്. കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തത് കൊല്‍ക്കത്തയില്‍ നിന്നാണ്, ഇതു സംബന്ധിച്ച് കൂടുതല്‍ പേരെ അറസ്റ്റു ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും എന്‍ഐഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു.

കൊലപാതകങ്ങളില്‍ പിഎഫ്‌ഐ നേതാക്കളുടെ പങ്കിനെകുറിച്ച് എന്‍ഐഎ തുടരന്വേഷണം നടത്തും. ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തുമെന്നാണ് വിവരം. ഇന്നലെയാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുക്കയും ദേശീയ സംസ്ഥാന നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.

Eng­lish sum­ma­ry; Fun­da­men­tal­ism in the Tal­iban Mod­el; NIA has evi­dence against Pop­u­lar Front: More peo­ple will be arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.