മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ഗഗൻയാനിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഇന്ന്. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമായ ടിവി- ഡി1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ1) ആണ് ഇന്ന് നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകശ കേന്ദ്രത്തിന്റെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 8.45 നാണ് വിക്ഷേപണം നടത്തുക. ആദ്യം എട്ടുമണിക്ക് നിശ്ചയിച്ച വിക്ഷേപണം പിന്നീട് നീട്ടി വയ്ക്കുകയായിരുന്നു.
മനുഷ്യനെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുക്കുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. മൂന്ന് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലെത്തിക്കുകയാണ് ഉദ്ദേശം. മറ്റ് ദൗത്യങ്ങളില്‍ നിന്ന് വിഭിന്നമായി ആദ്യ ഘട്ട പരീക്ഷണങ്ങളില്‍ ഒറ്റ ഘട്ട ലിക്വിഡ് സ്റ്റേജ് റോക്കറ്റാണ് ഉപയോഗിക്കുന്നത്. ഗഗൻയാന്റെ നിര്‍ണായക ഘട്ടമാണ് ടിവി-ഡി1. ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമി പോലെ സുരക്ഷിതമായി ഇരിക്കാവുന്ന ഇടമാണ് ക്ര്യൂ മൊഡ്യൂള്‍ സിസ്റ്റം. റോക്കറ്റിന് തകരാര്‍ ഉണ്ടായാല്‍ ക്ര്യൂ മൊഡ്യൂളിനെ പ്രധാന റോക്കറ്റില്‍ നിന്നും വേര്‍പെടുത്തി സുരക്ഷിതമായി ദൂരെ എത്തിക്കുക എന്നതാണ് ക്രൂ എസ്കേപ്പ് സിസ്റ്റം കൊണ്ട് ലക്ഷ്യമിടുന്നത്. പൊട്ടിത്തെറി ഉണ്ടാകുന്നതിന് കുറച്ചു മുമ്പ് തന്നെ അത് മനസിലാക്കാനുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു.
വളരെ ദൂരെ എത്തിക്കഴിഞ്ഞാല്‍ ക്രൂ മൊഡ്യൂള്‍ പുറത്തുവന്ന് പാരച്യൂട്ട് ഉപയോഗിച്ച് വേഗം കുറച്ച് കടലിലേക്ക് പതിക്കുന്ന രീതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് നടക്കുന്ന പരീക്ഷണത്തില്‍ 17 കിലോമീറ്റര്‍ ഉയരത്തില്‍ റോക്കറ്റ് പരാജയപ്പെട്ടാല്‍ എങ്ങനെ തിരികെ എത്താം എന്നാണ് മനസ്സിലാക്കുക. വികാസ് എഞ്ചിന്റെ നവീകരിച്ച പതിപ്പാണ് ടിവി- ഡി1 നായി ഉപയോഗിക്കുക. ശ്രീഹരിക്കോട്ടയിലെ കിഴക്കൻ തീരത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാകും പാരച്യൂട്ട് പതിക്കുക എന്നാണ് ബഹിരാകാശ ഗവേഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 20–30 കിലോമീറ്റര്‍ ഉയരത്തിലും 40ഉം 50ഉം കിലോമീറ്റര്‍ ഉയരത്തിലും റോക്കറ്റ് പരാജയപ്പെട്ടാല്‍ എങ്ങനെ രക്ഷപ്പെടാം എന്നും പരീക്ഷിക്കും. ശേഷം ക്രൂ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ വിക്ഷേപിക്കും.
English Summary:Gaganyaan: First test launch today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.