15 May 2024, Wednesday

പണം വെച്ച് ചീട്ടുകളി: പൊലീസുകാരന്‍ ഉള്‍പ്പടെ 11 പേര്‍ പൊലീസ് റെയ്‌ഡിൽ പിടിയില്‍

Janayugom Webdesk
July 18, 2022 5:58 pm

പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ പൊലീസുകാരന്‍ ഉള്‍പ്പടെ 11 പേരെ പൊലീസ് റെയ്‌ഡിൽ പിടികൂടി. കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽശനിയാഴ്ച വൈകിട്ട് നാലു മണിക്ക് ശേഷം ഡാൻസാഫ് ടീമിന്റെയും, കോയിപ്രം പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കോയിപ്രം കടപ്ര നെല്ലിമല കണ്ടത്തിൽ വീട്ടിൽ ആംബുജാക്ഷന്റെ മകൻ ശ്രീകുമാർ (42), കോട്ടയം നെടുങ്കുന്നം കറുകച്ചാൽ കാട്ടുവെട്ടി വീട്ടിൽ ശശിയുടെ മകൻ പ്രദീപ്‌ (38), ആലപ്പുഴ വെണ്മണി പുന്തല ഏറം പള്ളിപ്പടിഞ്ഞാറ്റത്തിൽ അബ്ദുൽ സലാം മകൻ അഷ്‌റഫ്‌ (49), കോട്ടയം കങ്ങഴ എടയരികപ്പുഴ പുത്തൻവീട്ടിൽ സലീം മകൻ റഷീദ് (38), ആലപ്പുഴ ചെങ്ങന്നൂർ നെടുവരംകോട് ചെറിയനാട് കുഴിത്തുണ്ടതിൽ വാസുദേവപ്പണിക്കർ മകൻ പ്രസാദ് (52), കുന്നന്താനം മരൂർ വീട്ടിൽ നാരായണപിള്ള മകൻ സുരേന്ദ്രൻ പിള്ള (53), തിരുവനന്തപുരം കടയ്ക്കാവൂർ മാമ്പള്ളി കുന്നുംപുറം വീട്ടിൽ ബൈസൽ മകൻ വിനോദ് (30), ആലപ്പുഴ ചെങ്ങന്നൂർ മോടിയുഴത്തിൽ തിട്ടമേൽ എം വി ജോൺ മകൻ ബാബു ജോൺ (52), കൊല്ലം ചവറ തെക്കുംഭാഗം മാലിഭാഗം കൊച്ചുകളീത്തറ വിക്രമൻ പിള്ളയുടെ മകൻ അനൂപ് കൃഷ്ണൻ (32), പറക്കോട് ഏഴാംകുളം കൈലാസം വീട്ടിൽ നാരായണൻ ഉണ്ണിത്താൻ മകൻ രഘുനാഥൻ (58), കോട്ടയം ചെറുവള്ളി ഞാലിയിൽ വീട്ടിൽ ആന്റണിയുടെ മകൻ സിബി ആന്റണി (54)) എന്നിവരാണ് അറസ്റ്റിലായത്. ആകെ പത്തുലക്ഷത്തി പതിമൂന്നായിരത്തി നൂറ്റിപ്പത്ത് രൂപയും പിടിച്ചെടുത്തു.
പിടിയിലായ പോലീസുദ്യോഗസ്ഥൻ കൊല്ലം ചവറ സ്വദേശിയായ അനൂപ് കൃഷ്ണൻ പാലക്കാട് ജില്ലാ ഹെഡ് ക്വാർട്ടർ യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസറാണ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെതുടർന്ന് നൽകിയ നിർദേശപ്രകാരം നടത്തിയ സംയുക്ത നീക്കത്തിലാണ് ഇത്രയും പേർ പിടിയിലായത്. കോയിപ്രം പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ, കേസ് എടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ജില്ലയിൽ ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Eng­lish Sum­ma­ry: Gam­bling with mon­ey: 11 peo­ple, includ­ing a police­man, were arrest­ed in a police raid
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.