26 December 2024, Thursday
KSFE Galaxy Chits Banner 2

കൂട്ടമാന ഭംഗം: പെണ്‍കുട്ടിക്ക് ലഹരി നല്‍കിയതായി സംശയം

Janayugom Webdesk
കൊച്ചി
November 19, 2022 8:10 pm

കൊച്ചിയിൽ മോഡലിനെ കാറിൽ ബലാത്സംഗം ചെയ്ത കേസിൽ മുഖ്യ പ്രതികൾ മലയാളികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു. പ്രതികളിൽ രാജസ്ഥാൻ സ്വദേശി ഉൾപ്പെടെ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ബലാത്സംഗ കേസുകളില്‍ ലഹരി സാന്നിധ്യം കൂടുതലായി കാണുന്ന സാഹചര്യമുണ്ട്. പെണ്‍കുട്ടിയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്ന് ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. ഇരയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്ത സാഹചര്യമുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ആശുപത്രി അധികൃതർക്ക് ഉണ്ടായ സംശയത്തെ തുടർന്നാണ് പൊലീസ് സംഭവം അറിയുന്നതെന്നും പീഡനത്തിന് ഇരയായ പെൺകുട്ടി പരാതി നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരാതിക്കാരി. പൊലീസ് ഫോണ്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പത്തൊന്‍പതു വയസ്സുകാരി മാധ്യമങ്ങളോട് വ്യക്തമാക്കി. ഡോളി എന്ന തന്റെ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ബാറില്‍ പോയതെന്നും കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കളെ തനിക്ക് പരിചയമില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. ബാറില്‍ വെച്ച് സുഹൃത്തുക്കള്‍ നല്‍കിയ മദ്യം കുടിച്ച താന്‍ കുഴഞ്ഞു വീണു. പിന്നീട് മൂന്ന് യുവാക്കളും ചേര്‍ന്ന് തന്നെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഡോളി വണ്ടിയില്‍ കയറിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. 

കഴിച്ചിരുന്ന ബിയറിൽ എന്തോ പൊടി കലർത്തിയതായി സംശയിക്കുന്നുവെന്നും പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞു. താൻ അവശയായ ശേഷം ഓടുന്ന കാറിൽ വച്ച് മൂന്നു പേരും തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി പറയുന്നു.

Eng­lish Sum­ma­ry: Gang ra pe: It is sus­pect­ed that the girl was drugged

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.