22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

ജോലി തേടിയെത്തിയ 16കാരിയെ മയക്കുമരുന്ന് നല്‍കി ഒരു വർഷത്തോളം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു

Janayugom Webdesk
ഉത്തര്‍പ്രദേശ്
August 26, 2022 4:39 pm

ജോലി തേടി എത്തിയ പതിനാറുകാരിയായ പെണ്‍കുട്ടിയെ ഒരുവര്‍ഷത്തോളം തടവിലാക്കി കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തില്‍ മഥുര ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നായി ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡിലെ ജാൻജ്ഗിർ ചമ്പ ജില്ലയില്‍ നിന്ന് ജോലിക്കായെത്തിയതാണ് പെണ്‍കുട്ടി. സുഹൃത്താണ് പെണ്‍കുട്ടിക്ക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് വില്‍ക്കാൻ സഹായിച്ചത്. 80,000 രൂപയ്ക്കാണ് പെൺകുട്ടിയെ വിറ്റത്. 18 തികഞ്ഞതായി വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡും ഉണ്ടാക്കി. അപ്പോഴേക്കും കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയും ഇയാളുടെ സഹോദരനും ചേർന്ന് പതിനാറുകാരിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തു. ഒരു വർഷത്തോളം ഭീകരത തുടർന്നതായി പൊലീസ് പറയുന്നു.

ഒടുവില്‍ പെൺകുട്ടി ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം രക്ഷപ്പെടുത്തുകയുമായിരുന്നു.

Eng­lish Summary:gang raped for a year 16 year old girl res­cued from-mathura

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.