22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 20, 2024
November 8, 2023
October 14, 2023
September 5, 2023
June 7, 2023
May 17, 2023
April 27, 2023
April 17, 2023
March 30, 2023
March 28, 2023

ഗൗരി ലങ്കേഷ് വധം: തീവ്രഹിന്ദുത്വ സംഘടനയുമായി ബന്ധമുള്ളയാളെന്ന് കണ്ടെത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2023 1:12 pm

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി പ്രമുഖ കന്നട സാഹിത്യ പ്രവര്‍ത്തകര്‍ക്ക് നിരന്തരമായി വധഭീഷണികത്ത് എഴുതിയതിന് അറസ്റ്റിലായ ഹിന്ദു ജാഗരണ്‍ വേദിക അംഗമായ ശിവാജി റാവു ജാദവിന് ഗൗരിലങ്കേഷ് കൊലക്കേസ് പ്രതിയുമായി ബന്ധം.

നിരവധി കന്നട എഴുത്തുകാര്‍ക്കും, പുരോഗമന ചിന്താഗതിക്കാര്‍ക്കം തുടര്‍ച്ചയായി ഭീഷണിക്കത്തുകള്‍ അയച്ചതിനാണ് സെപ്റ്റംബറില്‍ ഇയാള്‍ പൊലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പ്രധാന വിവരങ്ങൾ കർണാടക പൊലീസിന് ലഭിച്ചത്.ഗൗരി ലങ്കേഷ് കൊലപാതകക്കേസിലെ പതിമൂന്നാം പ്രതിയായ പ്രവീണ്‍ എന്ന സുജിത് കുമാറും അറസ്റ്റിലായ ശിവാജി റാവുവും തമ്മിൽ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.‘സനാതൻ സൻസ്ത’ ഉൾപ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ റിക്രൂട്ടറുമാണ് സുജിത് കുമാർ. ഇയാളുടെ പട്ടികയില്‍ ജാദവിന്റെ പേരും പഴയ ഫോണ്‍ നമ്പറും ഉണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

ഗൗരി ലങ്കേഷ് വധക്കേസിലെ പതിമൂന്നാം പ്രതിയായ പ്രവീൺ എന്ന മഞ്ജുനാഥ് എന്ന സുജിത് കുമാർ തിരിച്ചറിഞ്ഞ ആളുകളുടെ പട്ടികയിൽ ജാദവിന്റെ പേരും പഴയ ഫോൺ നമ്പറും ഉണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.എഴുത്തുകാരായ ബി ടി ലളിത നായിക്, കം വീരഭദ്രപ്പ, ബി എൽ വേണു, ബഞ്ചഗെരെ ജയപ്രകാശ്, വസുന്ധര ഭൂപതി തുടങ്ങിയവർക്കാണ് ജാദവ് കത്തയച്ചത്.

Eng­lish Sum­ma­ry: Gau­ri Lankesh mur­der: Alleged­ly relat­ed to extrem­ist Hin­du organization

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.