27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

February 12, 2024
February 12, 2024
February 9, 2024
January 29, 2024
January 28, 2024
January 28, 2024
January 28, 2024
January 26, 2024
January 26, 2024
January 26, 2024

ബീഹാറില്‍ ഹിന്ദുരാഷ്ട്രവാദവുമായി സ്വയംപ്രഖ്യാപിത ആള്‍ ദൈവം; ശക്തമായി പ്രതികരിച്ച് നിതീഷ് കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2023 4:22 pm

ബീഹാറില്‍ ഹിന്ദുരാഷ്ട്ര തീ അളിക്കത്തിക്കുമെന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദീരേന്ദ്രശാസ്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുവാന്‍ താന്‍ പ്രതിജ്ഞാബന്ധനാണെന്നാണ് ദീരേന്ദ്രശാസ്ത്രി അഭിപ്രായപ്പെട്ടത്. 

ബിഹാറിലെ ജനസംഖ്യ ഏകദേശം 13 കോടിക്കടുത്താണ്. നിങ്ങളീ പരിപാടിയില്‍ നിന്ന് പോകുമ്പോള്‍ ഹനുമാന്‍ പതാക സ്ഥാപിക്കുക. ബിഹാറിലെ അഞ്ച് കോടി ജനങ്ങളിത് ചെയ്താല്‍ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ കഴിയും, എന്നാണ് ശാസ്ത്രി പറഞ്ഞത്.ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജനിച്ചവരല്ലെന്ന് നിതീഷ് വിമര്‍ശിച്ചു. എല്ലാവര്‍ക്കും അവരുടെ മതം പിന്തുടരാന്‍ അനുവാദമുണ്ടെന്നും എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ടതില്ലെന്നും നിതീഷ് അഭിപ്രായപ്പെട്ടു 

ഇത്തരം പരാമര്‍ശങ്ങള്‍ക്ക് യാതൊരു മൂല്യവുമില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.ഇന്ത്യക്കാരെല്ലാം സീതാ-റാം ജപിക്കേണ്ട കാലം വരുമെന്നും ഭാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന ദീരേന്ദ്ര ശാസ്ത്രി പറഞ്ഞിരുന്നു.ബിഹാറില്‍ ജനങ്ങള്‍ക്ക് ഏത് ദൈവത്തെയും ആരാധിക്കാനുള്ള അവകാശമുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തില്‍ ആരും ഇടപെടരുത്. സ്വന്തമായി ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് ഒരു മൂല്യവുമില്ല, ഇതിനു മറുപടിയായി നിതീഷ് കുമാര്‍ പറഞ്ഞു.

ശാസ്ത്രിയുടെ പരാമര്‍ശത്തെ ആര്‍ജെഡി പ്രസിഡന്‍റ് ലാലു പ്രസാദും തള്ളി. ആരാണ് ബാബ ഭാഗേശ്വര്‍. അവര്‍ ബാബ തന്നെയാണോയെന്ന് ലാലു പ്രസാദ് ചോദിച്ചു.ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവും ശാസ്ത്രിയെ തള്ളിപ്പറഞ്ഞു. തനിക്ക് ഒരു ബാബയെയും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ബാബ ബിഹാറികളെ അധിക്ഷേപിക്കുകയാണെന്നും രാജ്യത്തെ വിഭജിക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും തേജ് പ്രതാപ് പറഞ്ഞു.

Eng­lish Summary:
Self-pro­claimed God with Hin­du nation­al­ism in Bihar; Nitish Kumar react­ed strongly

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.