26 December 2024, Thursday
KSFE Galaxy Chits Banner 2

ജനറല്‍ നരവനെ പിന്‍ഗാമിയായേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
December 9, 2021 10:31 pm

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തോടെ അടുത്ത സംയുക്ത സേനാ മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ സേനാ മേധാവികളില്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയാണ് ഏറ്റവും മുതിര്‍ന്നയാള്‍. സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചാല്‍, നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകും. അങ്ങനെ വന്നാല്‍, പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും.

നരവനെയ്ക്കു ശേഷം കരസേനയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ കശ്മീരിലെ ഉധംപുര്‍ ആസ്ഥാനമായ വടക്കന്‍ സേനാ കമാന്‍ഡിന്റെ മേധാവി ലഫ്. ജനറല്‍ വൈ കെ ജോഷിയും കൊല്‍ക്കത്ത ആസ്ഥാനമായ കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ മനോജ് പാണ്ഡെയുമാണ്. ഇരുവരും 1982 ലാണ് സേനയില്‍ ചേര്‍ന്നത്. നരവനെ ചൈനയുമായുള്ള അതിർത്തി സംരക്ഷിക്കുന്ന കിഴക്കൻ കമാൻഡന്റിനെ നയിച്ചിട്ടുണ്ട്‌. കശ്‌മീരിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ നയിച്ച അനുഭവവും നരവനെയ്‌ക്കുണ്ട്‌. ധീരതയ്‌ക്കുള്ള സേനാ പുരസ്‌കാരവും വിശിഷ്ടസേവാ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. മഹാരാഷ്ട്രയിലെ പുനെ സ്വദേശിയായ ഇദ്ദേഹം 1980ൽ തന്റെ 20ാം വയസിലാണ്‌ സൈന്യത്തിന്റെ ഭാഗമായത്‌. ചൈന പാക്‌ അതിർത്തി പ്രശ്‌നങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിയമനം ഉടനുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

eng­lish summary;General Nar­a­van may be the successor

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.