19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 7, 2024
April 27, 2023
December 6, 2022
November 15, 2022
September 19, 2022
September 7, 2022
August 30, 2022

കൊമ്പുകോര്‍ത്ത് ഗുലാം നബി, ജയ്റാം രമേശ്

Janayugom Webdesk
ന്യൂഡല്‍ഹി
August 30, 2022 9:04 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ഗുലാം നബി ആസാദ്. ജയറാം രമേശ് പാര്‍ട്ടിയില്‍ ആരുമല്ലെന്നും ‘കഥകള്‍ നട്ടുപിടിപ്പിക്കുക’ മാത്രമാണ് അദ്ദേഹത്തിന്റെ ജോലിയെന്നും ആസാദ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
അദ്ദേഹം ട്വീറ്റ് ചെയ്യുന്നതില്‍ മാത്രം സമര്‍ത്ഥനാണ്. ലാപ്ടോപ്പുമായിട്ടാണ് ഉറക്കം. 

അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ബയോഡാറ്റ ആര്‍ക്കുമറിയില്ല. വിദ്യാര്‍ത്ഥിസംഘടനയിലോ യൂത്ത് കോണ്‍ഗ്രസിലോ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം എംപിയാകുന്നതും കാബിനറ്റ് മന്ത്രിയാകുന്നതുമാണ് തങ്ങള്‍ കണ്ടതെന്നും ആസാദ് ആരോപിച്ചു. അതേസമയം വിവേചനരഹിതമായി അഭിമുഖങ്ങള്‍ നല്‍കുന്നതിലൂടെ ആസാദ് സ്വയം ചെറുതാവുകയാണെന്ന് ജയ്റാം രമേശ് പ്രതികരിച്ചു. 

Eng­lish Summary:Ghulam Nabi againt Jairam Ramesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.