6 May 2024, Monday

Related news

May 5, 2024
May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024

ബിജെഡിയും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: ജയറാം രമേശ്

Janayugom Webdesk
ഭുവനേശ്വര്‍
September 19, 2022 9:12 am

ബിജെഡിയും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കേന്ദ്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇരു പാര്‍ട്ടികളും ഒഡീഷയില്‍ പരിഹാസ പോരാട്ടങ്ങള്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ജയറാം രമേശ് ബിജെഡിക്കും ബിജെപിക്കുമെതിരെ ആരോപണമുന്നയിച്ചത്. സംസ്ഥാനത്ത് ഒഡീഷ പരിക്രമ യാത്ര ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്കും ബിജെഡിക്കുമെതിരെ തുറന്നടിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ബിജെഡി തലവന്‍ കൂടിയായ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും എംപിമാരും പ്രധാനമന്ത്രി ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും, രണ്ട് പാര്‍ട്ടിക്കാരും കേന്ദ്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് ഒഡീഷയില്‍ പരിഹാസ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.

എന്നാല്‍, ജയറാം രമേഷിന്റെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിരാശയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ബിജെഡി വക്താവ് ലെനിന്‍ മൊഹന്തി പ്രതികരിച്ചു. രമേശും മറ്റ് പാര്‍ട്ടി നേതാക്കളും ആദ്യം ‘പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ കഴിയുന്ന പശ അന്വേഷിക്കാന്‍’ ശ്രമിക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദന്റെ പ്രതികരണം.

Eng­lish sum­ma­ry; BJD and BJP two sides of same coin: Jairam Ramesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.