പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന രാജിവച്ചു. പാര്‍ട്ടിക്കുള്ളിലെ ഭിന്നതയെ തുടര്‍ന്നാണ് രാജി. പ്രാഥമിക അംഗത്വമുള്‍പ്പെടെ രാജിവച്ച് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്.
നേരത്തെ ജമ്മുകാശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യാക്ഷ സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്നു ഗുലാം നബി ആസാദ്. ജി ‑23 വിമത സംഘത്തിന്റെ നേതാവ് കൂടിയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 2009–14 കാലഘട്ടത്തിലെ ക്യാബിനറ്റ് മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
English Summary:ghulam nabi azad resigned from congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.