25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 11, 2025
April 9, 2025
January 29, 2025
January 8, 2025
December 19, 2024
December 8, 2024
November 21, 2024
October 1, 2024
September 20, 2024

ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ

Janayugom Webdesk
കോഴിക്കോട്
May 2, 2022 10:17 am

ഷവർമ്മ നിർമിച്ച നേപ്പാൾ സ്വദേശി സന്ദേശ് റായ്, മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്ഗർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ കൂടുതൽ പേർ ചികത്സയിൽ. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ ആശുപത്രിയിലെത്തിയത്. ജില്ലാ ആശുപത്രിക്ക് പുറമെ ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആളുകൾ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണൻ പ്രസന്ന ദമ്പതികളുടെ മകൾ ദേവാനന്ദ (16) യാണ് മരിച്ചത്. കാസർകോട് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

Eng­lish summary;Girl dies after eat­ing shawar­ma; Two are in custody

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.