കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 7–3 നാണ് കേരളത്തിന്റെ ആധികാരികജയം. ടി കെ ജെസിന്‍ അഞ്ചുഗോള്‍ നേടിയപ്പോള്‍ ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍ വീതം തേടി.
ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് കേരളത്തിന്റെ വമ്പന്‍ തിരിച്ചുവരവ്. മുപ്പതാം മിനിറ്റില്‍ വിഘ്‌നേഷിനു പകരം ജസിന്‍ കളത്തിലെത്തി മൂന്നാം മിനിറ്റിൽ സമനില ഗോൾ. പതിനഞ്ചു മിനിറ്റിനുള്ളിൽ ജസിൻ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ കേരളം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. അർജുൻ മധ്യനിര താരങ്ങളായ ജയരാജും ഷിഗിലും കേരളത്തിനു വേണ്ടി ഓരോ ഗോളുകൾ നേടി. കര്‍ണാടകയുടെ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടി കയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതുവരെ ആറു ഗോളുകളാണ് ജെസിന്റെ സമ്പാദ്യം. അഞ്ചുവീതം ഗോളുകൾ നേടി കേരള ക്യാപ്റ്റൻ ജിജോ ജോസഫും കർണാടക ക്യാപ്റ്റൻ സുധീറും തൊട്ടുപിന്നിലുണ്ട്. ഇന്ന് ബംഗാളും മണിപ്പുരും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലില്‍ നേരിടും.
English Summary: Goal rain: Kerala in the final
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.