24 April 2024, Wednesday

Related news

August 7, 2023
July 11, 2023
May 9, 2023
May 4, 2023
March 20, 2023
January 8, 2023
December 30, 2022
December 30, 2022
December 19, 2022
December 4, 2022

ഖത്തര്‍ ലോകകപ്പ്: അട്ടിമറിയില്‍ ബെല്‍ജിയവും വീണു

Janayugom Webdesk
ദോഹ
November 27, 2022 10:37 pm

ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുമ്പോള്‍ ഇത്തവണ വീണത് വമ്പന്മാരായ ബെല്‍ജിയം. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ വിജയം. അബ്ദുള്‍ഹമീദ് സാബിരിയും സക്കരിയ അബോക്ലാലുമാണ് സ്കോറര്‍മാര്‍.

മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞിട്ടും ജപ്പാന് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് കോസ്റ്റാ റിക്കയാണ് ജപ്പാനെ തകര്‍ത്തത്. ജര്‍മ്മനിയെ അട്ടിമറിച്ചെത്തിയ ജപ്പാന് കോസ്റ്റാ റിക്കയെ അനായാസം മറികടക്കാമെന്ന ഉദ്ദേശത്തോടെയാണിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി മൊറോക്കോയുടെ കെയ്ഷർ ഫുള്ളർ ജപ്പാന്‍ ഗോള്‍വലയത്തിലേക്ക് പന്തെത്തിക്കുകയായിരുന്നു.

സൗദി അറേബ്യയോട് അട്ടിമറി തോല്‍വിയേറ്റുവാങ്ങിയ അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചുവരവ്. മെക്സിക്കോയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ലയണല്‍ മെസിയും എന്‍സോ ഫെര്‍ണാണ്ടസുമാണ് സ്കോറര്‍മാര്‍.

Eng­lish Sum­ma­ry: Qatar World Cup: Bel­gium also fell in the coup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.