8 May 2024, Wednesday

സ്വര്‍ണത്തിന് വില കുറഞ്ഞു

ഇന്നലെ ഒറ്റയടിക്ക് 240  രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്
web desk
July 22, 2023 1:52 pm

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഒറ്റയടിക്ക് 240 രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി.  മൂന്ന് ദിവസംകൊണ്ട് 560 രൂപ വർധിച്ചതിനെ ശേഷമാണു ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25  രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. വിപണി വില 4578 രൂപയാണ്.സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.

Eng­lish Sam­mury: Gold Rate Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.