ആഗോള വിപണിയിൽ റെക്കോഡ് നിലവാരത്തിലാണ് സ്വർണവില. യൂറോപ്പിലെയും മധ്യേഷ്യയിലെ സംഘർഷവും. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് വില കൂടാൻ കാരണം. അന്തർദേശീയ വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 2,263.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവിലയെ നെഗറ്റീവായി സ്വാധീനിക്കുന്ന ഒരു ഘടകം പോലും നിലവിലില്ല. യൂറോപ്പിലടക്കം വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം പ്രധാന ഘടകമാണ്. ഇന്ത്യയും അമേരിക്കയും ചൈനയുമാണ് സാമ്പത്തിക വളർച്ച നേടിയ വലിയ രാജ്യങ്ങൾ. യൂറോപ്പിലെയടക്കം വലിയ രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങൾ കുറവാണ്. ചൈനയിൽ പോലും അടിസ്ഥാന സൗകര്യ മേഖലയിൽ മന്ദിപ്പുണ്ട്. നിക്ഷേപകർ ഇവിടെ സ്വർണം വാങ്ങിക്കൂട്ടുന്നു. ഇന്ത്യയിലാണെങ്കിൽ വില എത്ര ഉയർന്നാലും സ്വർണം വാങ്ങുന്നതിൽ കുറവുണ്ടാവുന്നില്ല.
രാജ്യത്തെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്. സ്വർണ വില ഉയരുന്ന ഇപ്പോഴത്തെ ട്രന്റ് ആറ് മാസത്തോളമായി തുടരുന്നതാണ്. അത് ഇനിയും മുകളിലേക്ക് തന്നെ പോകാനാണ് എല്ലാ സാധ്യതകളും അപകടസാധ്യതയുള്ള ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണം താരതമ്യേന മികച്ച നിക്ഷേപം എന്ന നിലയിലെത്തി. 2022 ഫെബ്രുവരിയിൽ റഷ്യ‑യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കത്തിൽ സ്വർണ്ണ വില ഔൺസിന് 2,000 ഡോളർ എന്ന റെക്കോർഡിലേക്ക് എത്തിയിരുന്നു. 2007 ൽ അമേരിക്കൻ ബാങ്കുകളുടെ തകർച്ചയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സ്വർണ വിപണിയിൽ ഇപ്പോൾ ഉയർച്ച ഉണ്ടാകുന്നത്. 2007 ൽ സ്വർണ വില 31.59% വർധിച്ച് ഔൺസിന് 836.5 ഡോളറായിരുന്നു. പിന്നീട് ഉള്ള മൂന്ന് വർഷങ്ങളിൽ 2011 ൽ സ്വർണ വില കുതിച്ച് ഉയർന്ന് 1900 ഡോളറായി. കേരളത്തിൽ അന്ന് സ്വർണ വില ഗ്രാമിന് 3030 രൂപയും പവന് 24240 രൂപയുമായിരുന്നു.
പിന്നീട് സ്വർണ വില 2022 ൽ 2000 ത്തിന് മുകളിൽ ഉയർന്നെങ്കിലും അത് നിലനിർത്താനായില്ല. ബാങ്കുകളുടെ തകർച്ച ലോകത്തെ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്നതാണ് വില കൂടാൻ കാരണം. ഓഹരിവിപണിയിലെ തുടർച്ചയായ നഷ്ടവും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിക്കുന്നു. 2008ലെ ആഗോള തകർച്ചയ്ക്ക് ഇടയാക്കിയ ലെമാൻ ബ്രദേഴ്സ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് തകർന്ന ഒക്ടോബറിനു മുമ്പ് സെപ്തംബർ അവസാനം ഔൺസിന് 871.60 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ സ്വർണവില. ഡിസംബർ അവസാനമെത്തിയപ്പോഴേയ്ക്കും അത് 880. 31 ഡോളറിലേക്കും 2009 ജനുവരി ഒടുവിൽ 928.45 ഡോളറിലേക്കും ഉയർന്നു.
English Summary: Gold prices: Conflicts in Europe and Central Asia led to a rise in prices
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.