23 December 2024, Monday
KSFE Galaxy Chits Banner 2

സ്വർണ വിലയിൽ വൻ വർധന

Janayugom Webdesk
കൊച്ചി
March 7, 2022 10:50 am

റഷ്യ- ഉക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ ഇടിവ്. സ്വർണ വിലയിൽ ഇന്ന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39,520 രൂപയായി. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

യുക്രൈൻ യുദ്ധവും തുടർന്ന് റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇന്ന് വ്യാപാരം പുനരാരംഭിച്ച ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് തുടരുന്നത്. സെൻസെക്സ് 1500ലേറെയും നിഫ്റ്റി 450ഓളവും പോയിന്റ് താഴ്ന്നു.

eng­lish sum­ma­ry; Gold prices rise sharply

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.